മലപ്പുറത്തുനിന്ന് കാണാതായ യുവതിയെയും മക്കളെയും കൊല്ലത്ത് കണ്ടെത്തി

Update: 2024-09-16 03:56 GMT

കൊല്ലം: മലപ്പുറത്തുനിന്ന് കാണാതായ യുവതിയെയും രണ്ടു മക്കളെയും കൊല്ലത്ത് കണ്ടെത്തി. കൊല്ലം ഗാന്ധിഭവൻ വൃദ്ധ സദനത്തിലാണ് ഇവരെ കണ്ടെത്തിയത്. മലപ്പുറം പൈങ്കണ്ണൂർ സ്വദേശിനിയായ ഹസ്ന ഷെറിനെ(27)യും അഞ്ചും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളെയും കാണാതായിരുന്നു.

കുറ്റിപ്പുറം പോലിസ് അന്വേഷണം നടത്തി വരുകയായിരുന്നു. വൃദ്ധസദനത്തിൽ നിന്ന് ബന്ധുക്കൾക്ക് ഫോൺ സന്ദേശം വന്നതിനെ തുടർന്ന് ഇവരെ തിരികെയെത്തിക്കാൻ ബന്ധുക്കളും പോലിസും പുറപ്പെട്ടിട്ടുണ്ട്.

Tags: