അബൂദബി: യുഎഇയിലെ അബൂദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരു വിദേശിക്ക് പരിക്കേറ്റു. പരിക്കേറ്റയാൾ ഘാന പൗരനാണെന്നാണ് വിവരം.
വ്യോമ പ്രതിരോധ സംവിധാനം ആക്രമണം വിജയകരമായി തടഞ്ഞെങ്കിലും അതിനുശേഷം വീണ അവശിഷ്ടങ്ങൾ മൂലമാണ് അപകടം സംഭവിച്ചതെന്ന് പ്രാദേശിക ഭരണകൂടം പറഞ്ഞു.
പരിക്കേറ്റയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിൽസയിലാണെന്നും റിപ്പോർട്ടുണ്ട്.