പട്ടികജാതി വികസന ഫണ്ടിലെ തിരിമറി; പ്രതിഷേധ സമരം സംഘടിപ്പിച്ചു

Update: 2021-07-14 12:47 GMT

അരീക്കോട്: അരീക്കോട് ബ്ലോക്ക് പട്ടികജാതി വികസന ഫണ്ടില്‍ നടന്ന ലക്ഷങ്ങളുടെ തിരിമറി സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി അരീക്കോട് ഏരിയകമ്മറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. സിപിഎം അരീക്കോട് ഏരിയ സെക്രട്ടറി കെ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. പി സി സതീഷ് കുമാര്‍, പി കെ എസ് ജില്ലാ പ്രസിഡന്റ് എന്‍ അയ്യപ്പന്‍കുട്ടി,സംസ്ഥാനകമ്മറ്റി അംഗം പി വള്ളിക്കുട്ടി,ബ്ലോക്ക്പഞ്ചായത്ത് അംഗം എം അബ്ദുറഹിമാന്‍, അരീക്കോട് ഗ്രാമ പഞ്ചായത്തംഗം കെ രതീഷ് ,പി യമുന, പി കെ സുഭാഷ്, എ ചെള്ളി, നിധീഷ് സംസാരിച്ചു.




Tags: