ലീഗിനുള്ളില്‍ പൊട്ടിത്തെറിയുണ്ടാവുമെന്ന് മന്ത്രി കെ ടി ജലീല്‍

Update: 2021-03-05 12:49 GMT

വളാഞ്ചേരി: മുസ് ലിം ലീഗിനെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നുവന്ന് ഒരു പൊട്ടിത്തെറിയില്‍ കലാശിക്കുമെന്നും മന്ത്രി കെ ടി ജലീല്‍. ലീഗിനെ സമുദായ രാഷ്ടീയ പാര്‍ട്ടി സ്ഥാനത്തുനിന്നും സമുദായത്തിലെ വരേണ്യവര്‍ഗത്തിന്റെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന നിലയിലേക്ക് മാറ്റുന്നുവെന്ന ആക്ഷേപം ഒരു വിഭാഗം നേതാക്കളില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്. പാര്‍ട്ടിയില്‍ സവര്‍ണാധിപത്യം നിലനില്‍ക്കുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇപ്പോള്‍ അതവര്‍ പരസ്യമായി പറഞ്ഞ് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തു വരുന്നുണ്ട്. വ്യവസ്ഥകളൊക്കെ ലീഗ് മുന്നോട്ടുവയ്ക്കുമെങ്കിലും പാര്‍ട്ടിയിലെ അവര്‍ണര്‍ക്കു മാത്രമാണ് ബാധകമാകുന്നത്. ഇത്തരം സവര്‍ണ-അവര്‍ണ വേര്‍തിരിവിനെതിരേയാവും ലീഗില്‍ വലിയ പൊട്ടിത്തെറിയുണ്ടാവാന്‍ പോവുന്നത്. ഇതിന്റെ ഫലമായി ജില്ലയിലെ പ്രതീക്ഷിക്കാത്ത നേതാക്കളടക്കം വിമത സ്ഥാനാര്‍ത്ഥിയായി രംഗത്തുവരും. പാലക്കാട് ജില്ലയിലെ പ്രമുഖ ലീഗ് നേതാക്കള്‍ താനുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ലീഗ്-കോണ്‍ഗ്രസ് നിലപാടില്‍ അമര്‍ഷമുള്ളവരാണിവര്‍. വരുന്ന തിരഞ്ഞെടുപ്പില്‍ ഇത് പ്രകടമാകുമെന്നും മന്ത്രി പറഞ്ഞു.

Minister KT Jaleel says there will be an explosion in league

Tags:    

Similar News