കേരളത്തിലെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് കാര്യമായ പരിഹാരം കാണാന്‍ സാധിച്ചെന്ന് മന്ത്രി കെ രാജന്‍
തിരുവനനന്തപുരം: കേരളത്തിലെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് കാര്യമായ പരിഹാരം കാണാന്‍ സാധിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍. സംസ്ഥാനതല പട്ടയ വിതരണ മേളയില്‍ സംസാരിക്കവെയാണ് പരാമര്‍ശം. വനഭൂമിയുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കുന്നതിനു വേണ്ടി വനം വകുപ്പുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനകളുടെ ഫലമായി 4327 അപേക്ഷകള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരത്തിനായി അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വര്‍ഷങ്ങളായി നിലനിന്നിരുന്ന തീരദേശ ഭൂമിയിലെ പട്ടയ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞെന്നും ചാവക്കാട് കടപ്പുറം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ 1859 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.പട്ടയം ലഭിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് രണ്ടര ലക്ഷം രൂപയായി ഉയര്‍ത്തി എന്നത് സുപ്രധാന തീരുമാനമായി മന്ത്രി ചൂണ്ടിക്കാട്ടി. 13 വര്‍ഷങ്ങള്‍ക്ക് ശേഷം വരുത്തിയ ഈ മാറ്റം ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.