അഞ്ച് ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

മുകുന്ദപുരം താലൂക് പുത്തന്‍ചിറ വില്ലേജ് പുത്തന്‍ചിറ പറയന്‍കുന്ന് ദേശത്ത് കുറ്റിപറമ്പത്ത് വീട്ടില്‍ മാധവന്‍ (59) നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.

Update: 2021-11-25 17:59 GMT

മാള: വില്പനക്കായി കടത്തികൊണ്ട് വന്ന അഞ്ച് ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കന്‍ പിടിയില്‍. മുകുന്ദപുരം താലൂക് പുത്തന്‍ചിറ വില്ലേജ് പുത്തന്‍ചിറ പറയന്‍കുന്ന് ദേശത്ത് കുറ്റിപറമ്പത്ത് വീട്ടില്‍ മാധവന്‍ (59) നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. മാള എക്‌സൈസ് ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും പുത്തന്‍ചിറ വടക്കും മുറി ദേശത്തു വെച്ചു നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത് .ചാരായവും കടത്താന്‍ ഉപയോഗിച്ച ഹോണ്ട ആക്ടിവ സ്‌കൂട്ടറും മാള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടിച്ചെടുത്തു.

പ്രിവെന്റീവ് ഓഫിസര്‍ പി കെ സുനില്‍, സി കെ ദേവദാസ്, കെ ജി സന്തോഷ് ബാബു, ജോഷി ചക്കലാക്കല്‍, കെ വി എല്‍ദോ, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ശാലിനി, എക്‌സൈസ് ഡ്രൈവര്‍ ജിനേഷ് എന്നിവരും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു.



Tags:    

Similar News