ജമ്മു കശ്മീരിലെ പ്രമുഖ വാര്‍ത്താ സ്ഥാപനങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ നീക്കം ചെയ്ത് മെറ്റ

Update: 2026-03-04 08:40 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിരവധി പ്രമുഖ വാര്‍ത്താ സ്ഥാപനങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ നീക്കം ചെയ്ത് മെറ്റ. ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെയാണ് നീക്കം.

ശ്രീനഗര്‍ ആസ്ഥാനമായുള്ള ഗ്രേറ്റര്‍ കശ്മീര്‍ , റൈസിംഗ് കശ്മീര്‍ , കശ്മീര്‍ ലൈഫ് എന്നിവയുള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളാണ് നീക്കം ചെയ്തത്. 2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 79(3)(ബി) പ്രകാരമാണ് പേജുകള്‍ നിയന്ത്രിച്ചിരിക്കുന്നതെന്നാണ് മെറ്റ അറിയിച്ചത്.

സംഭവത്തെ തുടര്‍ന്ന്, നിയന്ത്രണത്തിന്റെ പ്രത്യേക കാരണങ്ങള്‍, വ്യാപ്തി, ദൈര്‍ഘ്യം, അവലോകനത്തിനോ പരിഹാരത്തിനോ ലഭ്യമായ സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായ വ്യക്തത തേടി മെറ്റയ്ക്ക് മാധ്യമങ്ങള്‍ കത്തെഴുതി.

Tags: