കടബാധ്യത; തിരുവനന്തപുരം മലയിന്‍കീഴ് വ്യാപാരി തൂങ്ങി മരിച്ചു

കച്ചവട ആവിശ്യത്തിന് നിരവധി പേരില്‍ പണം കടം വാങ്ങിയിരുന്നു. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Update: 2021-07-22 08:18 GMT

തിരുവനന്തപുരം: കടബാധ്യത മൂലം തിരുവനന്തപുരം മലയിന്‍കീഴ് വ്യാപാരി തൂങ്ങിമരിച്ചു. മലയിന്‍കീഴ് പിടാരം ജങ്ഷനില്‍ കട നടത്തിയിരുന്ന വിജയകുമാര്‍(56) ആണ് തൂങ്ങിമരിച്ചത്. വീട്ടിലെ സണ്‍ സൈഡ് കൊളുത്തിലാണ് വിജയകുമാര്‍ തൂങ്ങിയത്.

കച്ചവട ആവിശ്യത്തിന് നിരവധി പേരില്‍ പണം കടം വാങ്ങിയിരുന്നു. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ആറുമാസമായി കടവാടക നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.

ആത്മഹത്യാ കുറിപ്പ് മലയിന്‍കീഴ് പോലിസിന് ലഭിച്ചു. ഭാര്യയും ഒരുമകളും അടങ്ങുന്നതാണ് വിജയ കുമാറിന്റെ കുടുംബം.

Tags:    

Similar News