പോലിസുകാര്‍ക്ക് മാനസികാരോഗ്യ വെബിനാര്‍

ഇന്ന് 6ന് വ്യാഴാഴ്ച്ച വൈകീട്ട് 7.30 മണിക്കാണ് വെബിനാര്‍.

Update: 2020-08-06 07:46 GMT
കോഴിക്കോട്: കൊവിഡിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം മുന്നണിയിലുള്ളവരായ പോലീസ്‌കാര്‍ക്കായി മാനസികാരോഗ്യ സംഘടിപ്പിക്കുന്നു. ഇന്ന് 6ന് വ്യാഴാഴ്ച്ച വൈകീട്ട് 7.30 മണിക്കാണ് വെബിനാര്‍. നിലവില്‍ പ്രതിരോധത്തിന്റെ നേതൃത്വം തന്നെ പോലീസില്‍ വന്ന് ചേര്‍ന്ന സാഹചര്യത്തില്‍ ഏറെ പ്രസക്തമായ വെബിനാര്‍ കണക്റ്റഡ് ഇനീഷ്യേറ്റീവ്, സിആര്‍സി , ഇംഹാന്‍സ്, ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി, പോലിസ് അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.

പോലിസുകാര്‍ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ചിലര്‍ രോഗബാധിതരാകുകയും ഒരാളുടെ ജീവന്‍ നഷ്ടമാവുകയും ചെയ്തു. കൊവിഡ് 19 എന്ന മഹാമാരിയുടെ പ്രത്യേകതയും നിലവിലുള്ള സാഹചര്യങ്ങളും കാരണമാക്കിയേക്കാവുന്ന മാനസിക സംഘര്‍ഷം ലഘൂകരിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങളുമായാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത് .

കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളായ സിആര്‍സി, ഇംഹാന്‍സ് എന്നിവയാണ് വെബിനാര്‍ നയിക്കുക. പോലിസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.

ഡിഎല്‍എസ്എ സിക്രട്ടറി എ വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സിആര്‍സി ഡയറക്ടര്‍ ഡോ. റോഷന്‍ ബിജിലി മോഡറേറ്ററാകും. പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. പി എന്‍ സുരേഷ്‌കുമാര്‍, ഡോ. അബ്ദുസ്സലാം, ഡോ. രാഗേഷ്, വയനാട് ജില്ലാ ജഡ്ജി എം പി ജയരാജ് സംസാരിയ്ക്കും. വിശദ വിവരങ്ങള്‍ക്ക്: 94 953 68 756(ജയരാജ്)//


Tags:    

Similar News