ഡല്‍ഹിയില്‍ ഹിന്ദുത്വ തീവ്രവാദികളാല്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് മെല്‍ബന്‍ സെക്യുലര്‍ ഫോറം

ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങില്‍ ഡല്‍ഹി വംശഹത്യയില്‍ മരണമടഞ്ഞ 85 വയസുള്ള അക്ബരിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പ്പാര്‍ച്ചന നടത്തി.

Update: 2020-03-02 10:28 GMT

മെല്‍ബണ്‍: ഡല്‍ഹിയിലെ തെരുവുകളില്‍ ഹിന്ദുത്വതീവ്രവാദികളാല്‍ ജീവന്‍ നഷ്ടമായ നാല്‍പ്പതിലേറെ സഹോദരങ്ങള്‍ക്ക് മെല്‍ബണ്‍ സെക്യുലര്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആദാരാഞ്ജലികള്‍ അര്‍പ്പിച്ചു. മെല്‍ബണ്‍ ഫെഡറേഷന്‍ സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍മാധ്യമ പ്രവര്‍ത്തകന്‍ തിരുവല്ലം ഭാസി ദല്‍ഹി വംശഹത്യയെ കുറിച്ച്ആമുഖ പ്രഭാഷണം നടത്തി. സുരേഷ് വല്ലത്ത്, അബ്ദുല്‍ ജലീല്‍, സോബന്‍ തോമസ്,ഡോക്റ്റര്‍ സലിം, നജീബുള്ള, അഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു. ഷമീര്‍, ജിജേഷ്, ജോസ് ആല്‍ബര്‍ട്ട് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങില്‍ ഡല്‍ഹി വംശഹത്യയില്‍ മരണമടഞ്ഞ 85 വയസുള്ള അക്ബരിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പ്പാര്‍ച്ചന നടത്തി.

ഇന്ത്യയില്‍ നടമാടുന്ന വംശഹത്യയെ കുറിച്ച് വസ്തുനിഷ്ഠമായ വിവരങ്ങള്‍ ആസ്‌ട്രേലിയന്‍ ഭരണാധികാരികളെ ധരിപ്പിക്കുവാനും ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന ഇന്ത്യന്‍ വംശരുടെ ബന്ധുമിത്രങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കാനും മെല്‍ബണ്‍ സെകുലര്‍ ഫോറം തീരുമാനിച്ചു. 

Tags:    

Similar News