തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് മുന്നണി തീരുമാനിക്കുമെന്ന് മെഹ്ബൂബ മുഫ്തി

ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവയുടെ പുനസ്ഥാപനത്തിന് പോരാടുന്നതിനായി സമാധാനപരമായ നടത്തുമെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.

Update: 2020-10-23 14:32 GMT

ശ്രീനഗര്‍: തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്നതു സംബന്ധിച്ച് പാര്‍ട്ടിയും ഗുപ്കര്‍ മുന്നണിയും അന്തിമ തീരുമാനം എടുക്കുമെന്ന് പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്തി പറഞ്ഞു. ജമ്മു കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും ഒക്ടോബര്‍ 15നാണ് ഗുപ്കര്‍ സഖ്യം രൂപീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370ലെ വ്യവസ്ഥകള്‍ റദ്ദാക്കിതിനെ തുടര്‍ന്ന് മെഹബൂബയെ തടങ്കലലാക്കിയിരുന്നു. 14 മാസത്തിനു ശേഷമാണ് അവര്‍ മോചിതയായിത്. അതിനു ശേഷം നടത്തിയ ആദ്യ മാധ്യമ അഭിമുഖത്തില്‍ സംസ്ഥാനത്തിന്റെ പതാകയും ഭരണഘടനയും പുനസ്ഥാപിക്കപ്പെടുന്നതുവരെ വ്യക്തിപരമായി വോട്ടെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവയുടെ പുനസ്ഥാപനത്തിന് പോരാടുന്നതിനായി സമാധാനപരമായ നടത്തുമെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു. ജില്ലാ വികസന കൗണ്‍സിലുകളില്‍ (ഡിഡിസി) മത്സരിക്കുന്നത് സംബന്ധിച്ച് ശനിയാഴ്ച നടക്കുന്ന മുന്നണി യോഗത്തില്‍ തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു. എല്ലാ ഗുണദോഷങ്ങളും കണക്കിലെടുത്ത് ഞങ്ങള്‍ തീരുമാനമെടുക്കും. ഫാറൂഖ് അബ്ദുല്ല ഞങ്ങളുടെ നേതാവാണ്, അതിനാല്‍ എല്ലാവരും അഭിപ്രായം പറഞ്ഞതിന് ശേഷം ശരിയായ തീരുമാനമെടുക്കുമെന്നും അവര്‍ പറഞ്ഞു.

Tags: