കോട്ടയം: ഭരണങ്ങാനം വിലങ്ങുപാറയിൽ മീനച്ചിലാറ്റിൽ കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.പെരുവന്താനം സ്വദേശി ആൽബിൻ ജോസഫി(21) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.
അടിമാലി സ്വദേശിയായ അമൽ കെ ജോമോനായി തിരച്ചിൽ തുടരുകയാണ്. ഇന്നലെയാണ് നാലംഗ സംഘം കുളിക്കാനായി മീനച്ചിലാറ്റിൽ ഇറങ്ങിയത്. കുളിക്കുന്നതിനിടെ രണ്ടു പേർ ഒഴുക്കിൽ പെടുകയായിരുന്നു. ജർമ്മൻ ഭാഷാ പഠന കേന്ദ്രത്തിലെ വിദ്യാർഥികളാണ് അമലും ആൽബിനും