വീണ്ടും മാധ്യമ വിലക്ക്; ഔട്ട്ലുക്ക് മാഗസിനും ബിബിസി ഉർദുവിനും വിലക്ക്

Update: 2025-05-11 10:49 GMT

ന്യൂഡൽഹി: വീണ്ടും മാധ്യമ വിലക്കേർപെടുത്തി സർക്കാർ. ഔട്ട്ലുക്ക് മാഗസിനും ബിബിസി ഉർദുവിനുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇവയുടെ എക്സ് എക്കൗണ്ടുകൾ ബ്ലോക്കാക്കിയിരിക്കുകയാണ്. ഫ്രീ പ്രസ് കശ്മീർ, കശ്മീരയത്ത് തുടങ്ങിയ മാധ്യമങ്ങൾക്കും വിലക്കുണ്ടെന്നാണ് റിപോർട്ടുകൾ.

മക്തൂബ് മീഡിയക്കും ദ വയറിനും കഴിഞ്ഞ ദിവസം വിലക്കേർപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ പല ഭാഗങ്ങളിലും വയറിൻ്റെ അക്കൗണ്ട് ലഭ്യമാകുന്നില്ലെന്ന് ഉപയോക്താക്കൾ പറഞ്ഞിരുന്നു. ഇതിനേ തുടർന്ന് മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റത്തെ എന്തു വില കൊടുത്തും നേരിടും എന്ന് പറഞ്ഞ് ദ വയർ ന്യൂസ് പോർട്ടൽ എക്സിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഒടുവിൽ പ്രതിഷേധത്തെ തുടർന്ന് വിലക്ക് നീക്കി.

എന്തിനാണ് വിലക്കുന്നതെന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് സൂചനകൾ. അതേ സമയം, സർക്കാരിൻ്റെ ഭാഗത്തു നിന്നു ഇതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

Tags: