സ്വിഫ്റ്റ് ബസ്സിടിച്ച് എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു

Update: 2022-12-12 08:20 GMT

കണ്ണൂര്‍: തളിപ്പറമ്പില്‍ വാഹനാപകടത്തില്‍ എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു. തളിപ്പറമ്പ് ഏഴാംമൈലിലാണ് സംഭവം. എംബിബിഎസ് നാലാംവര്‍ഷ വിദ്യാര്‍ഥി മിഫ്‌സലു റഹ്മാനാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കെ സ്വിഫ്റ്റ് ബസ് മിഫ്‌സലു സഞ്ചരിച്ച ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Tags:    

Similar News