മന്‍മോഹന്‍സിങിന്റെ രാജ്യസഭാ കാലാവധി ഇന്ന് അവസാനിക്കും

തിരഞ്ഞെടുക്കപ്പെടാന്‍ ആവശ്യമായ എംഎല്‍എമാരില്ലാത്തതിനാല്‍ ഇത്തവണ അസമില്‍ നിന്ന് രാജ്യസഭയിലേക്ക് ഇദ്ദേഹത്തിന് വീണ്ടും എത്താനാവില്ല. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം മന്‍മോഹന്‍സിങിനായി ലഭിക്കാന്‍ കോണ്‍ഗ്രസ് ഡിഎംകെയ്ക്കു മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്.

Update: 2019-06-14 05:07 GMT

ന്യൂഡല്‍ഹി: അസമില്‍ നിന്നുള്ള എംപി മന്‍മോഹന്‍ സിങിന്റെ രാജ്യസഭ കാലാവധി ഇന്ന് അവസാനിക്കും.തിരഞ്ഞെടുക്കപ്പെടാന്‍ ആവശ്യമായ എംഎല്‍എമാരില്ലാത്തതിനാല്‍ ഇത്തവണ അസമില്‍ നിന്ന് രാജ്യസഭയിലേക്ക് ഇദ്ദേഹത്തിന് വീണ്ടും എത്താനാവില്ല. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം മന്‍മോഹന്‍സിങിനായി ലഭിക്കാന്‍ കോണ്‍ഗ്രസ് ഡിഎംകെയ്ക്കു മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്.

പാര്‍ലമെന്റില്‍ മന്‍മോഹന്‍സിങ്ങിന്റെ സാന്നിദ്ധ്യം ആവശ്യമെന്ന നിലപാടാണ് ഡിഎംകെയുടേതെങ്കിലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്റ്റാലിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

43പേരുടെ പിന്തുണ വേണ്ടിടത്ത് കോണ്‍ഗ്രസിന് 25 എംഎല്‍എമാരെ അസം നിയമസഭയിലുള്ളൂ. ആവശ്യമായ പിന്തുണ ഉള്ളത് കര്‍ണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലാണ്. പക്ഷെ ഈ സംസ്ഥാനങ്ങളിലൊന്നും രാജ്യസഭയിലേക്ക് ഒഴിവില്ല. 1991ലാണ് അസമില്‍ നിന്നും മന്‍മോഹന്‍ സിങ് ആദ്യമായി രാജ്യസഭയില്‍ എത്തിയത്. 2013 മെയ് 30നാണ് അവസാനമായി തിരഞ്ഞെടുക്കപ്പെട്ടത്.

ജൂലൈ 24ന് ആറു സീറ്റുകളാണ് ഒഴിവ് വരുന്നത്. ഇതില്‍ മൂന്നെണ്ണമാണ് ഡിഎംകെ സഖ്യത്തിന് ലഭിക്കുക. ഒരു സീറ്റ് എംഡിഎംകെയുടെ വൈക്കോയ്ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ള രണ്ട് സീറ്റില്‍ കോണ്‍ഗ്രസിന് കൂടി പ്രാതിനിധ്യം നല്‍കാന്‍ തമിഴ്‌നാട് പിസിസി ആവശ്യപ്പെടുന്നുണ്ട്.

Tags:    

Similar News