മൂന്നാം വിവാഹത്തിനുള്ള യാത്രമധ്യേ മുന്‍ ഭാര്യമാരുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍; പകരം പോയ സഹോദരനെ വധുവിന്റെ ബന്ധുക്കള്‍ ബന്ദിയാക്കി

മൂന്നാംവിവാഹത്തിനുള്ള യാത്രാമധ്യേ കരീം എന്നയാളാണ് അറസ്റ്റിലായതെന്ന് പോലിസ് പറഞ്ഞു. തുടര്‍ന്ന് കല്യാണം മുടങ്ങാതിരിക്കാന്‍ തനിക്ക് പകരമായി കരീം സഹോദരന്‍ റഹീമിനെ അയക്കുകകയാരുന്നു.

Update: 2019-02-09 09:23 GMT

റാഞ്ചി: മൂന്നാം വിവാഹത്തിനുള്ള യാത്രാമധ്യേ മുന്‍ ഭാര്യമാരുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. യുവാവിന് പകരമായി വിവാഹത്തിന് അയച്ച സഹോദരനെ ബന്ദിയാക്കി പ്രതിശ്രുത വധുവിന്റെ ബന്ധുക്കള്‍. ഝാര്‍ഖണ്ഡിലെ കിരിബുരു പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്.

മൂന്നാംവിവാഹത്തിനുള്ള യാത്രാമധ്യേ കരീം എന്നയാളാണ് അറസ്റ്റിലായതെന്ന് പോലിസ് പറഞ്ഞു. തുടര്‍ന്ന് കല്യാണം മുടങ്ങാതിരിക്കാന്‍ തനിക്ക് പകരമായി കരീം സഹോദരന്‍ റഹീമിനെ അയക്കുകകയാരുന്നു.

കരീമിന് പകരം വിവാഹം ചെയ്യാനെത്തിയ റഹീമിനെ കണ്ട് വധുവിന്റെ ബന്ധുക്കള്‍ ക്ഷുഭിതരായി. തുടര്‍ന്ന് കരീമിന് പകരം റഹീമിനെ സ്വീകരിക്കാന്‍ വധുവും ബന്ധുക്കളും വിസമ്മതിക്കുകയും ചെയ്തതോടെ വാക്കുതര്‍ക്കം ഉണ്ടാവുകയും നഷ്ടപരിഹാരമായി രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ട് വധുവിന്റെ ബന്ധുക്കള്‍ റഹീമിനെ ബന്ദിയാക്കുകയുമായിരുന്നു.

ഭാര്യമാരുടെ പരാതിയില്‍ സ്റ്റേഷനിലെത്തിച്ച കരീമിനെ നിയമപരമായ അനന്തരഫലങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയതോടെ നിലവിലുള്ള ഭാര്യമാരോടൊപ്പം കഴിയാമെന്ന് കരീം സമ്മതിച്ചതായി പോലിസ് പറഞ്ഞു. മാതാവിന്റെ സമ്മര്‍ദ്ദപ്രകാരമാണ് മൂന്നാംവിവാഹത്തിനൊരുങ്ങിയതെന്നും കരീം പറഞ്ഞു. രണ്ടു ഭാര്യമാരോടൊപ്പം കഴിയാമെന്നും അവരുടെ സംരക്ഷിക്കാമെന്നുമുള്ള ഉറപ്പില്‍ അദ്ദേഹത്തെ വിട്ടയച്ചതായി കിരിബുരു പോലിസ് സ്‌റ്റേഷന്‍ ചാര്‍ജുള്ള പൂനം കുജൂര്‍ പറഞ്ഞു.

Tags: