34കാരിയെ ഭർത്താവ് ശ്വസം മുട്ടിച്ചു കൊന്നു

Update: 2025-06-08 10:22 GMT

തൃശൂർ: യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നു. വരന്തിരിപ്പിള്ളി സ്വദേശി 34-കാരിയായ ദിവ്യ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ചുമട്ടുതൊഴിലാളിയായ ഭർത്താവ് കുഞ്ഞുമോനെ(40) പോലിസ് അറസ്റ്റു ചെയ്തു.

നെഞ്ചുവേദന മൂലമാണ് ദിവ്യ മരിച്ചതെന്നാണ് കുത്തുമോൻ ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്. എന്നാൽ ഇൻക്വസ്റ്റിൽ സംശയം തോന്നിയ പോലിസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

രാവിലെ ജോലിക്ക് പോയ ദിവ്യ യാത്രക്കിടെ ബസിൽ നിന്നിറങ്ങി ആൺ സുഹൃത്തിനൊപ്പം പോകുന്നത് കണ്ടതാണ് കുഞ്ഞുമോനെ പ്രകോപിപ്പിച്ചത്. രണ്ടു പേർക്കും 11 വയസ്സുള്ള കുട്ടിയുണ്ട്.

Tags: