മദ്യലഹരിയില്‍ നെടുമങ്ങാട് പോലിസ് സ്‌റ്റേഷനില്‍ അതിക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍

Update: 2022-02-06 10:59 GMT

തിരുവനന്തപുരം: നെടുമങ്ങാട് പോലിസ് സ്‌റ്റേഷനില്‍ പോലിസുകാര്‍ക്ക് നേരെ കയ്യേറ്റം. മദ്യലഹരിയിലായിരുന്ന യുവാവാണ് പോലിസിനെ കയ്യേറ്റം ചെയ്തത്. സംഭവത്തില്‍ ഇരുപത്തി മൂന്നുകാരനായ നെടുമങ്ങാട് സ്വദേശി അക്ഷയെ അറസ്റ്റ് ചെയ്തു.

പൊതു സ്ഥലത്തുനിന്ന് മദ്യപിച്ച് ബഹളം ഉണ്ടാക്കല്‍, പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, സ്‌റ്റേഷന്‍ ആക്രമണം തുടങ്ങി വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്.

Tags: