പോലിസ് സ്‌റ്റേഷനില്‍ യുവാവിന് ക്രൂരമര്‍ദ്ദനം; അവശനിലയില്‍ യുവാവ് ആശുപത്രിയില്‍

കൂടരഞ്ഞി കല്‍പ്പൂര് പുത്തന്‍വീട്ടില്‍ ഹാഷിറിനെയാണ് തിരുവമ്പാടി പോലിസ് ക്രൂരമായി മര്‍ദ്ദിച്ചത്. കാലില്‍ കയറിനിന്ന് കാല്‍പാദത്തില്‍ ലാത്തി കൊണ്ട് പ്രഹരിക്കുകയായിരുന്നു.

Update: 2019-10-09 09:14 GMT

കോഴിക്കോട്: മോഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ യുവാവിനെ സ്‌റ്റേഷനില്‍വച്ച് പോലിസ് ക്രൂരമര്‍ദ്ദനത്തിരയാക്കിയെന്ന് പരാതി. കൂടരഞ്ഞി കല്‍പ്പൂര് പുത്തന്‍വീട്ടില്‍ ഹാഷിറിനെയാണ് തിരുവമ്പാടി പോലിസ് ക്രൂരമായി മര്‍ദ്ദിച്ചത്. കാലില്‍ കയറിനിന്ന് കാല്‍പാദത്തില്‍ ലാത്തി കൊണ്ട് പ്രഹരിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് കൂടരഞ്ഞി കല്‍പൂരില്‍ ഒരു കല്യാണവീട്ടില്‍നിന്നും പണം നഷ്ടപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ സംശയമുള്ളവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പോലിസ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് യുവാവിനെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.

സ്റ്റേഷനിലെത്തിയ യുവാവിന്റെ കാലില്‍ പോലിസുകാര്‍ കയറിനിന്ന് ലാത്തി കൊണ്ട് കാല്‍പാദത്തില്‍ അടിക്കുകയായിരുന്നു എന്ന് യുവാവ് പറഞ്ഞു. യുവാവ് ഇപ്പോള്‍മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പാരതി നല്‍കാന്‍ ഒരുങ്ങുകയാണ് യുവാവ്. അതേസമയം, പരാതിയുടെ അടിസ്ഥാനത്തില്‍ സംശയമുള്ളവരെ പോലിസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നും ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും തിരുവമ്പാടി പോലിസ് പറഞ്ഞു.


Tags:    

Similar News