ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ നഗ്‌നവീഡിയോ പ്രചരിപ്പിച്ച യുവാവ് പിടിയില്‍

കാസര്‍ക്കോട് ചെറുവത്തൂര്‍ സ്വദേശി പുതിയപുരയില്‍ മഹേഷ് കുമാറിനെയാണ് കൊയിലാണ്ടി പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2020-12-06 00:43 GMT

കോഴിക്കോട്: സാമൂഹ്യപ്രവര്‍ത്തക ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ നഗ്‌നവീഡിയോ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കാസര്‍ക്കോട് ചെറുവത്തൂര്‍ സ്വദേശി പുതിയപുരയില്‍ മഹേഷ് കുമാറിനെയാണ് കൊയിലാണ്ടി പോലിസ് അറസ്റ്റ് ചെയ്തത്.

പ്രതിയെ പിടികൂടാതെ പോലിസ് അലംഭാവം കാണിക്കുകയാണെന്ന് ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നീതി ലഭിച്ചില്ലെങ്കില്‍ തിങ്കളാഴ്ച രാവിലെ കൊയിലാണ്ടി പോലിസ് സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് പ്രതിയുടെ അറസ്റ്റ്.

Tags:    

Similar News