
ധര്‍മ്മപുരി: ധര്‍മ്മപുരി ജില്ലയിലെ പെന്നഗരത്ത് ഡോ. അംബേദ്കറുടെ പ്രതിമയ്ക്ക് തീയിട്ട കേസില്‍ 36കാരനെ അറസ്റ്റ് ചെയ്തു. പെന്നഗരം അണ്ണാനഗറില്‍ നിന്നുള്ള എസ് നവീന്‍ കുമാറാണ് അറസ്റ്റിലായത്.
പെന്നഗരം സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ സ്ഥാപിച്ച അംബേദ്കറുടെ പ്രതിമയ്ക്ക് ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നാട്ടുകാര്‍ ഉടനടി ഇടപെട്ട് തീ അണക്കുകയും പെന്നഗ്രാം പോലിസ്‌സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.
അന്വേഷണത്തിന് ശേഷം പോലിസ് നവീന്‍ കുമാറിനെ അറസ്റ്റ് ചെയ്തു. മദ്യപിച്ചതു കൊണ്ടു മാത്രമാണോ പ്രതി ഇത്തരത്തില്‍ ഒന്ന് ചെയ്തതെന്നും അതോ ഇതിനു പിന്നില്‍ ആരെങ്കിലും ഉണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണെന്നും പോലിസ് പറഞ്ഞു.