ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പിടിയില്‍

Update: 2021-04-08 03:03 GMT

മലപ്പുറം: ബാങ്കില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തയാളെ പൊലീസ് പിടികൂടി. അരിയല്ലൂര്‍ മുതിക്കലായി ഹൗസില്‍ വേലായുധന്‍ എന്നയാളെയാണ് താനൂര്‍ ഡിവൈഎസ്പി എം ഐ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം തന്ത്രപൂര്‍വ്വം പിടികൂടിയത് .


കോഴിക്കോട് സിറ്റി കോ ഓപ്പറേറ്റീവ് ബാങ്കില്‍ ജോലി വാങ്ങികൊടുക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശിയില്‍ നിന്നും 14 ലക്ഷം വാങ്ങി വഞ്ചിച്ചു എന്നാണ് പരാതി. 2019 ഡിസംബറിലാണ് തട്ടിപ്പു നടത്തിയത്. ശേഷം ഒളിവില്‍ പോകുകയായിരുന്നു. പ്രതിയെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് കണ്ടെത്തിയത്.


മുമ്പ് പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മഞ്ചേരി സേഷന്‍സ് കോടതിയില്‍ വാറണ്ടും നിലവിലുണ്ട്. പ്രതി വേലായുധന്‍ വേറെയും ആളുകളില്‍ നിന്ന് സമാനരീതിയില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയതായി പരാതി ലഭിച്ചിട്ടുണ്ട്. പ്രതിയെ പരപ്പനങ്ങാടി കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




Tags:    

Similar News