നേതാജിയുടെ ജന്മദിനം ദേശീയ അവധി ദിനമായി ആചരിക്കണമെന്ന് മമതാ ബാനര്‍ജി

Update: 2022-01-23 04:45 GMT

കൊല്‍ക്കത്ത; സ്വാതന്ത്രസമരസേനാനി നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ദേശീയ അവധിദിനമായി പ്രഖ്യാപിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 

ഇത്തരമൊരു ഉത്തരവ് നടപ്പില്‍ വരികയാണെങ്കില്‍ രാജ്യത്താകമാനമുള്ളവര്‍ക്കും നേതാജിയുടെ ജന്മദിനം ആചരിക്കാമായിരുന്നുവെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഒന്നിനു പുറകെ ഒന്നായി പുറത്തുവിട്ട ഏതാനും ട്വീറ്റിലൂടെയാണ് അവര്‍ തന്റെ അഭിപ്രായം മുന്നോട്ട് വച്ചത്.

നേതാജിയുടെ 125ാം ജന്മദിനാചരണത്തോനുബന്ധിച്ചായിരുന്നു മമതയുടെ പ്രതികരണം.

നേതാജിയുടെ ജന്മദിനം ബംഗാള്‍ സര്‍ക്കാര്‍ ദേശ് നായക് ദിനമായി ആചരിക്കുകയാണ്.

ദേശഭക്തിയുടെയും നേതൃഗുണത്തിന്റെയും ധൈര്യത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ് നേതാജിയെന്ന് മമത പറഞ്ഞു. 

Tags:    

Similar News