ബിജെപി ജയിച്ചാല്‍ ബംഗാളില്‍ നിന്ന് ബംഗാളികളെ പുറത്താക്കുമെന്ന് മമതാ ബാനര്‍ജി

Update: 2021-03-29 10:00 GMT

നന്ദിഗ്രാം: ബിജെപി ജയിച്ചാല്‍ സംസ്ഥാനത്തുനിന്ന് എല്ലാ ബംഗാളികളെയും പുറത്താക്കുമെന്ന് മമതാ ബാനര്‍ജി. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മമതയുടെ മണ്ഡലമായ നന്ദിഗ്രാമില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് ബിജെപിക്കെതിരേ മമത ആഞ്ഞടിച്ചത്.

പുറത്തുനിന്നുള്ളവരെന്നത് ആദ്യം മുതല്‍ ബിജെപിക്കെതിരേ മമത പയറ്റിയ തന്ത്രങ്ങളിലൊന്നാണ്. ബിജെപിയുടെ രാഷ്ട്രീയഭാവന ബംഗാളികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു. നന്ദിഗ്രാമില്‍ മമതതന്നെ പുറത്തുനിന്നുള്ളയാളാണെന്ന ആരോപണവുമായി നന്ദിഗ്രാമിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയും തിരിച്ചടിച്ചു. മമത മന്ത്രിസഭയിലെ പ്രമുഖ മന്ത്രിമാരിലൊരാളായിരുന്ന സുവേന്ദു അധികാരി ഈ അടുത്ത ദിവസങ്ങളിലാണ് ബിജെപിയില്‍ ചേര്‍ന്നത്.

''നിങ്ങള്‍ ബിജെപിക്കുവേണ്ടി വോട്ട്‌ചെയ്താല്‍ അവര്‍ നിങ്ങള ഈ സംസ്ഥാനത്തുനിന്ന് പുറത്താക്കും. ഗുണ്ടകളെ ഉപേക്ഷിച്ച് അവര്‍ എല്ലാം പിടിച്ചടക്കും. ബംഗാളികളുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാവും''- മമത പറഞ്ഞു. അതിനു പകരം തൃണമൂലിന് വോട്ട ്‌ചെയ്താല്‍ അവര്‍ നിങ്ങളുടെ വീട്ട് പടിക്കല്‍ റേഷന്‍ എത്തിച്ചുതരും. ജയിച്ചാല്‍ താന്‍ ഒരു ഓഫിസ് തന്നെ നന്ദിഗ്രാമില്‍ തുറക്കുമെന്ന് മമത കൂട്ടിച്ചേര്‍ത്തു. തന്റെ പേര് മറന്നാലും നന്ദിഗ്രാമെന്ന പേര് മറക്കില്ലെന്നും മമത പറഞ്ഞു.

നന്ദിഗ്രാമില്‍ കാര്‍ഫാക്ടറിക്കുവേണ്ടി വയലുകള്‍ ഏറ്റെടുക്കുന്നതിനെതിരേ നടന്ന സമരമാണ് മമതയുടെ രണ്ടാംവരവിന് വഴിവച്ചത്.

Tags:    

Similar News