മലയാളിയായ ആഭൃന്തര ഉംറ തീര്‍ത്ഥാടകയെ മക്കയില്‍ കാണാതായി

Update: 2024-04-03 11:31 GMT

മക്ക: റിയാദില്‍ നിന്നും മക്കയിലെ വിശുദ്ധ ഹറമിലേക്ക് റംസാനിലെ അവസാനത്തെ പത്തില്‍ ഇഹ്തികാഫടക്കമുള്ള പ്രാര്‍ത്ഥനക്കെത്തിയ മലയാളി സ്ത്രീയെ കാണ്‍മാനില്ലെന്ന് ബന്ധുക്കള്‍. എറണാകുളം വാഴക്കാല തുരുത്തേപറമ്പ് സ്വദേശിനി മറിയം നസീറി(65)നെയാണ് മാര്‍ച്ച് 31 മുതല്‍ കാണാതായിരിക്കുന്നത്.

റിയാദില്‍നിന്നുള്ള ഉംറ സംഘത്തോടൊപ്പമാണ് ഇവര്‍ മാര്‍ച്ച് 28 ന് മക്കയിലെത്തിയത്. മാര്‍ച്ച് 31 ന് റിയാദിലുള്ള മകന്‍ മനാസ് അല്‍ ബുഹാരിയെ വിളിച്ച് ഞാന്‍ ഖുര്‍ആന്‍ പാരായണത്തിലേക്കു പ്രവേശിക്കുകയാണെന്ന് പറഞ്ഞ് മൊബൈല്‍ ഫോണ്‍ ഓഫാക്കിയതായിരുന്നു. പിന്നീട് ഉമ്മയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ ഓഫായിരുന്നുവെന്ന് മകന്‍ പറഞ്ഞു. എന്നാല്‍ ഏപ്രീല്‍ ഒന്നിനു ഫോണ്‍ വിളിച്ചപ്പോള്‍ അറബ് സംസാരിക്കുന്ന സ്ത്രീ ഫോണ്‍ എടുക്കുകയും പ്രായമായ ഒരു സ്ത്രീ എന്റെ കൈയില്‍ ബേഗ് ഏല്‍പിച്ച് ബാത്ത് റൂമില്‍ പോയതാണെന്നും പിന്നീട് അവരെ കണ്ടെത്തിയില്ലെന്നും ബേഗില്‍നിന്നാണ് മൊബൈല്‍ കണ്ടെത്തിയതെന്നും അറിയിച്ചു.

റിയാദിലുണ്ടായിരന്ന മകന്‍ മക്കയിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ടെത്തുന്നവര്‍ 0533804160, 0553931023 എന്നീ നമ്പറുകളില്‍ വിവരമറിയിക്കണമെന്ന് ബന്ധുക്കള്‍ ആവശൃപ്പെട്ടു.

റിയാദില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി മറിയം നസീര്‍ സന്ദര്‍ശക വിസയിലാണ്. സ്ഥിരമായി വിസ പുതുക്കിയാണ് റിയാദില്‍ തങ്ങിയിരുന്നത്. മലയാളം കൂടാതെ ഇംഗ്‌ളീഷ് ഭാഷയും ഇവര്‍ സംസാരിക്കും.

Tags:    

Similar News