ചത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ ജയില്‍മോചിതരായി

Update: 2025-08-02 10:18 GMT

ന്യൂഡല്‍ഹി: ചത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ ജയില്‍മോചിതരായി. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചതിനേ തുടര്‍ന്നാണ് ഒമ്പത് ദിവസമായി ജയിലില്‍ കഴിയുന്ന സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ പുറത്തിറങ്ങിയത്.

പാസ്പോര്‍ട്ട് കെട്ടിവയ്ക്കണം, 50,000 രൂപ വീതം കെട്ടിവയ്ക്കണം ,രണ്ടുപേര്‍ ജാമ്യം നില്‍ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.ഇന്നലെ ഉച്ചയ്ക്കുശേഷം കേസ് പരിഗണിച്ച കോടതി 15 മിനിറ്റോളം ഇരുപക്ഷത്തെയും വാദം കേട്ടശേഷമാണ് ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റിവച്ചത്.ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാന്‍സിസ് എന്നിവര്‍ കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായത്.

Tags: