കുവൈറ്റില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഫസ്റ്റ് കുവൈറ്റ് ജനറല്‍ ട്രെയിനിങ് കമ്പനിയില്‍ സ്‌റ്റോര്‍ കീപ്പറായ ഇടുക്കി അറക്കുളം സ്വദേശി വേലംകുന്നേല്‍ അനില്‍ ജോസഫ് (37) ആണ് മരിച്ചത്.

Update: 2019-10-11 04:41 GMT

കുവൈറ്റ്: സുഹൃത്തുക്കള്‍ക്കൊപ്പം ഷട്ടില്‍ കളിച്ച് വീട്ടില്‍ മടങ്ങിയെത്തിയ യുവാവ് കുവൈറ്റില്‍ താമസ സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. ഫസ്റ്റ് കുവൈറ്റ് ജനറല്‍ ട്രെയിനിങ് കമ്പനിയില്‍ സ്‌റ്റോര്‍ കീപ്പറായ ഇടുക്കി അറക്കുളം സ്വദേശി വേലംകുന്നേല്‍ അനില്‍ ജോസഫ് (37) ആണ് മരിച്ചത്. അബുഖലീഫയില്‍ അനില്‍ ജോസഫും കുടുംബവും താമസിക്കുന്ന വീട്ടില്‍വച്ചാണ് അത്യാഹിതം.

ഭാര്യ സീന റെയ്ച്ചല്‍ ചാക്കോ കുവൈറ്റില്‍ സ്റ്റാഫ് നേഴ്‌സാണ്. കുവൈറ്റില്‍ വിദ്യാര്‍ഥികളായ എവിലിന്‍ ആന്‍ തോമസ്, ആഷ് ലിന്‍ ഫിലോ തോമസ്, ഏദന്‍ ജെ തോമസ് മക്കളാണ്.

Tags:    

Similar News