ഷിക്കാഗോ വിമാനത്താവളത്തില്‍ അപകടം: മലയാളി മരിച്ചു

Update: 2020-12-15 09:07 GMT

ഷിക്കാഗോ: യുഎസിലെ ഷിക്കാഗോ ഒ ഹാരെ വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശി പാറപ്പാട്ട് ജിജോ ജോര്‍ജ്ജാണ് (35) മരിച്ചത്.വിമാന നിയന്ത്രണ ഉപകരണത്തിന്റെ അടിയില്‍പ്പെട്ടാണ് അപകടം. ജിജോ ജോര്‍ജ്ജിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിട്ടും രക്ഷിക്കാനായില്ല. മാതാപിതാക്കളും ഭാര്യയും മക്കളും ഉള്‍പ്പടെ കുടുംബാംഗങ്ങള്‍ ഷിക്കാഗോയിലാണ് താമസം.




Tags: