മലപ്പുറം ജില്ലാ വിഭജനം : എസ്ഡിപിഐ നിവേദനം നല്‍കി

Update: 2021-07-13 13:58 GMT
വള്ളിക്കുന്ന്: മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുക എന്നാവശ്യപെട്ട് എസ്ഡിപിഐ മലപ്പുറം ജില്ല കമ്മറ്റി നടത്തുന്ന സമര മാസം കാംപയിന്റെ ഭാഗമായി വള്ളിക്കുന്ന് നിയോജക മണ്ഡലം എംഎല്‍എ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ക്ക് എസ്ഡിപിഐ മലപ്പുറം ജില്ല സെക്രട്ടറി മുസ്തഫ പാമങ്ങാടന്‍ നിവേദനം നല്‍കി.


നിയമസഭക്കകത്ത് ജില്ലയുടെ വികസന മുരടിപ്പിന് ഏക പരിഹാരമായ ജില്ലാ വിഭജനത്തിനായി ശബ്ദമുയര്‍ത്തണമെന്ന് എസ്ഡിപിഐ നേതാക്കള്‍ എംഎല്‍എയോട് ആവശ്യപ്പെട്ടു. എസ്ഡിപിഐ വള്ളിക്കുന്ന് മണ്ഡലം പ്രസിഡണ്ട് കെ ടി ഷറഫുദ്ധീന്‍, വൈസ് പ്രസിഡണ്ട് ഭാസ്‌കരന്‍ ചേളാരി, സെക്രട്ടറി മജീദ് വെളിമുക്ക്, മണ്ഡലം കമ്മറ്റി അംഗം റഷീദ് പൊന്നച്ചന്‍ സംബന്ധിച്ചു


2010ലാണ് ജില്ലാ വിഭജനം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ക്ക് എസ്ഡിപിഐ തുടക്കം കുറിച്ചത്. ജില്ലാ ഹര്‍ത്താലടക്കം നിരന്തര പ്രക്ഷോഭങ്ങളുമായി അന്നു മുതല്‍ രംഗത്തുണ്ട്.




Tags: