മലപ്പുറം ജില്ലയില്‍ നിരോധനം മറികടന്ന് നിരത്തിലോടുന്ന സ്വകാര്യ വാഹനങ്ങളെ പിടിച്ചിടാനൊരുങ്ങി മലപ്പുറം പോലിസ്

രാവിലെ മുതല്‍ യാതൊരു നിയന്ത്രണവുമില്ലാതെ നിരത്തുകളില്‍ കാറുകളും ഇരുചക്ര വാഹനങ്ങളും ഓടിയത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി.

Update: 2020-03-24 09:59 GMT

പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലയില്‍ നിരോധനം മറികടന്ന് നിരത്തിലോടുന്ന സ്വകാര്യ വാഹനങ്ങളെ പിടിച്ചിടാനൊരുങ്ങി മലപ്പുറം പോലിസ്. രാവിലെ മുതല്‍ യാതൊരു നിയന്ത്രണവുമില്ലാതെ നിരത്തുകളില്‍ കാറുകളും ഇരുചക്ര വാഹനങ്ങളും ഓടിയത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. പല കേന്ദ്രങ്ങളിലായി ജനങ്ങള്‍ കുടുങ്ങി കിടന്നതിനാല്‍ അവരെ ലക്ഷ്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാവിലെ പരിശോധന കര്‍ശനമാക്കാതിരുന്നത്.

എന്നാല്‍, ഉച്ചയ്ക്ക് ശേഷം പരിശോധന കര്‍ശനമാക്കുമെന്നും ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പോലിസ് നിര്‍ദേശം ലംഘിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. യാത്ര അനിവാര്യമെങ്കില്‍ പോലിസ് വാഹനങ്ങളില്‍ അവര്‍ ഉദ്ദേശിക്കുന്നിടത്ത് എത്തിക്കുമെന്നും പോലിസ് പറഞ്ഞു. ഓട്ടോറിക്ഷകള്‍ യാതൊരു കാരണവശാലും ഓടാന്‍ പാടില്ല. കൊറോണയുമായ ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെട്ടവര്‍ക്ക് പ്രത്യേക അനുമതിയോടെ വാഹനങ്ങള്‍ ഉപയോഗിക്കാം.

ചില അനിഷ്ട സംഭവങ്ങളൊഴിച്ചാല്‍ ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ സഹകരണമാണ് ലഭിക്കുന്നത്. നിരോധനാജ്ഞ സംബന്ധിച്ച സമയത്തിന്റെ കാര്യത്തില്‍ ചില അവ്യക്തത ജനങ്ങളിലുണ്ട്. അനുവദിക്കപ്പെട്ട സ്ഥാപനങ്ങള്‍ തുറക്കാനുള്ള സമയം രാവിലെ 11 മണി മുതല്‍ 7 മണിവരെയാണ്. കള്ളുഷാപ്പുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം ഇന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലുണ്ടാവും. വിലക്ക് ലംഘിക്കുന്നവരെ പൂട്ടിടാന്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കുടുപ്പിക്കും. ഇതിനായി പുതിയ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് 9497963336, 9497934346 നമ്പറില്‍ ബന്ധപ്പെടാം.

Tags:    

Similar News