നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടിയെടുത്ത മഹിള പ്രധാന്‍ ഏജന്റ് അറസ്റ്റില്‍

വിവിധ നിക്ഷേപകരില്‍നിന്നും ഒമ്പതര ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

Update: 2021-09-17 19:13 GMT

കയ്പമംഗലം : നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടിയെടുത്ത കേസില്‍ മഹിള പ്രധാന്‍ ഏജന്റിനെ പോലിസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം ആറാട്ട് കടവ് സ്വദേശി വടക്കൂട്ട് വീട്ടില്‍ ലത സാജനെയാണ് മതിലകം പോലിസ് അറസ്റ്റ് ചെയ്തത്. ദേശീയ സമ്പാദ്യ പദ്ധതിയുടെ കൂളിമുട്ടം പോസ്റ്റ് ഓഫിസ് ഏജന്റാണ് ഇവര്‍. വിവിധ നിക്ഷേപകരില്‍നിന്നും ഒമ്പതര ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.


നിക്ഷേപകര്‍ നല്‍കിയിരുന്ന പണം പോസ്റ്റ് ഓഫിസില്‍ അടക്കാതെ തട്ടിയെടുക്കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് മതിലകം ബ്ലോക്ക് പഞ്ചായത്ത് ഡെവലപ്പ്‌മെന്റ് ഓഫിസര്‍ വിനീത സോമനാണ് ഇവര്‍ക്കെതിരെ മതിലകം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.




Tags:    

Similar News