മുംബൈ തീവണ്ടി സ്ഫോടന കേസിലെ പ്രതികളെ വെറുതെ വിട്ട സംഭവം; സുപ്രിംകോടതിയിൽ ഹരജി നൽകി മഹാരാഷ്ട്ര

Update: 2025-07-22 06:15 GMT

മുംബൈ: മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരേ സുപ്രിംകോടതിയെ സമീപിച്ച് മഹാരാഷ്ട്ര സർക്കാർ. ജൂലൈ 24-ന് ഹരജി കോടതി പരിഗണിക്കും.

2015-ൽ പ്രത്യേക കോടതി പുറപ്പെടുവിച്ച ശിക്ഷാവിധികളാണ് തിങ്കളാഴ്ച ഹൈക്കോടതി റദ്ദാക്കിയത്. ആദ്യ വിചാരണയിൽ അഞ്ച് വധശിക്ഷകളും ഏഴ് ജീവപര്യന്തം തടവും വിധിച്ചു.

എന്നാൽ തിങ്കളാഴ്ച വാദം കേട്ട കോടതി പ്രോസിക്യൂഷൻ കേസ് തെളിയിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടു എന്നും പ്രതി കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും കണ്ടെത്തി.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിൽ ഒരാളായ കമൽ അൻസാരി 2021-ൽ മരിച്ചു. മറ്റ് കേസുകളിൽ തടവിലാക്കപ്പെട്ടില്ലെങ്കിൽ, ശേഷിക്കുന്ന പ്രതികളെ വിട്ടയക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.

Tags: