മഹാരാഷ്ട്ര: ദേശ്മുഖിന്റെ സ്ഥാപനങ്ങളില്‍ ഇ ഡിയുടെ റെയ്ഡ്

Update: 2021-08-06 13:18 GMT

മുംബൈ: മുന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന്റെ കേന്ദ്രങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തി. നാഗ്പൂരിലെ മൂന്ന് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

റെയ്ഡ് തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഇ ഡി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎന്‍ഐ പറഞ്ഞു.

ബാറുടമകളില്‍ നിന്ന് അനധികൃതമായി പണം പിരിച്ചെന്നാരോപിച്ചാണ് ദേശ് മുഖിനെതിരേ കേസെടുത്തത്. നേരത്തെ നാല് തവണ സമന്‍സ് അയച്ചെങ്കിലും അദ്ദേഹം ഹാജരായില്ല. ദേശ്മുഖിന്റെ മകന്‍ ഋഷികേശ് ദേശ്മുഖിനും സമന്‍സ് അയച്ചിട്ടുണ്ട്.

ബാര്‍ ഉടമകളില്‍ നിന്ന് 4.7 കോടി രൂപ ദേശ് മുഖ് സച്ചിന്‍ വാസെ എന്ന പോലിസുകാരന്റെ നേതൃത്വത്തില്‍ പിരിച്ചുവെന്നാണ് ഇഡിയുടെ ആരോപണം. തന്റെ സ്‌കൂളിനുള്ള സംഭാവനയായി ഈ പണം ഹവാല ഇടപാടിലൂടെ കൈപ്പറ്റിയെന്നാണ് മകനെതിരേ ആരോപിച്ചിരിക്കുന്നത്.

മകന്റെപേരിലുള്ള വിദ്യാഭ്യാസസ്ഥാപനത്തിന്റെ ട്രസ്റ്റികളിലൊരാളാണ് ദേശ്മുഖ്, രണ്ട് മക്കളും ട്രസ്റ്റി അംഗങ്ങളാണ്.

നേരത്തെ ദേശ്മുഖിന്റെ മുംബൈയിലെയും നാഗപൂരിലെയും വസതികളും റെയ്ഡ്‌ചെയ്തിരുന്നു.   

Tags:    

Similar News