മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ വിമാനാപകടം; അന്വേഷണം സുപ്രിംകോടതി മേല്‍നോട്ടത്തില്‍ നടത്തണമെന്ന് മമത ബാനര്‍ജി

Update: 2026-01-28 10:05 GMT

കൊല്‍ക്കത്ത: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ വിമാനാപകട മരണത്തില്‍ സുപ്രിംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിലവിലുള്ള നടപടിക്രമങ്ങളിലൂടെ സത്യം പുറത്തുവരില്ല. അതിനാല്‍, സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണം മാത്രമേ വിശ്വസനീയമാകൂ എന്നും അവര്‍ പറഞ്ഞു.

ഇന്ന് രാവിലെ പൂനെ ജില്ലയിലെ ബാരാമതിക്ക് സമീപം ഉണ്ടായ വിമാനാപകടത്തിലാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും (66) മറ്റ് നാല് പേരും മരിച്ചു.ഡല്‍ഹി ആസ്ഥാനമായുള്ള വിഎസ്ആര്‍ വെഞ്ച്വേഴ്സിന്റെ ലിയര്‍ജെറ്റ് 46 വിമാനം ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തകര്‍ന്നുവീണു. ഒരു ക്രൂ അംഗം ഉള്‍പ്പെടെ അഞ്ച് പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് വ്യോമയാന റെഗുലേറ്റര്‍ ഡിജിസിഎ അറിയിച്ചു.

Tags: