മഹാരാഷ്ട്ര: ഫഡ്‌നാവിസ് സര്‍ക്കാരിന്റെ കാലത്തെ മരംനടല്‍ പദ്ധതിയിലെ അഴിമതി പരിശോധിക്കാന്‍ 16 അംഗ നിയമസഭാ കമ്മിറ്റി

Update: 2021-03-10 09:15 GMT

മുംബൈ: മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ കാലത്തെ മരംനടല്‍ പദ്ധതിയിലെ അഴിമതിയെക്കുറിച്ചന്വേഷിക്കാന്‍ പ്രത്യേക നിയമസഭാ സമിതി. സമിതിയില്‍ 16 അംഗങ്ങളാണ് ഉള്ളത്. നാന പതോള്‍, ഷേലര്‍, നിതീഷ് റാണെ തുടങ്ങി വ്യത്യസ്ത പാര്‍ട്ടികളില്‍ നിന്നുള്ള എംഎല്‍എമാര്‍ ഉള്‍പ്പെടുന്നതാണ് സമിതി. 33 കോടി മരങ്ങള്‍ നടുന്നതിനും പരിപാലിക്കുന്നതിനുമുള്ളതാണ് പദ്ധതി.

മരംനടല്‍ പദ്ധതിക്കെതിരേ അന്വേഷണം പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി അജിത് പവാര്‍ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് 33 കോടി മരങ്ങള്‍ നടുന്നതിനുള്ള 2,429 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത്. 2014-2019 കാലത്താണ് പദ്ധതി നടന്നത്.

കോണ്‍ഗ്രസ് മേധാവി നാന പതോളാണ് നിയമസഭയില്‍ ഇതുസംബന്ധിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യം ഉന്നയിച്ചത്. സമിതിക്ക് അന്വേഷണം നടത്താന്‍ ആറ് മാസം സമയുണ്ട്.

Tags:    

Similar News