നളിനി ചിദംബരത്തിന്റെ അറസ്റ്റിന് നാലാഴ്ചത്തേക്ക് സ്‌റ്റേ

മുന്‍ ധനകാര്യ മന്ത്രി പി ചിദംബരത്തിന്റെ ഭാര്യയും അഭിഭാഷകയുമായ നളിനി ചിദംബരത്തെ നാലാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് സിബിഐയോട് മദ്രാസ് ഹൈക്കോടതി.

Update: 2019-01-14 11:44 GMT
ചെന്നൈ: മുന്‍ ധനകാര്യ മന്ത്രി പി ചിദംബരത്തിന്റെ ഭാര്യയും അഭിഭാഷകയുമായ നളിനി ചിദംബരത്തെ നാലാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് സിബിഐയോട് മദ്രാസ് ഹൈക്കോടതി. പ്രമാദമായ ബംഗാളിലെ ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസില്‍ പണം കൈപ്പറ്റിയെന്ന കേസില്‍

സിബിഐ കൊല്‍ക്കത്ത കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ കേസില്‍ നളിനി ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കം സജീവമായ സാഹചര്യത്തിലാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഈ കേസില്‍ അവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ബംഗാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ തീരുമാനമാകുന്നത് വരെ അവരെ അറസ്റ്റ് ചെയ്യുന്നതില്‍നിന്ന് കോടതി വിലക്കിയിട്ടുണ്ട്.

വിവാദത്തിലായ കമ്പനിയില്‍ നിന്ന് അവര്‍ അനധികൃതമായി 1.4 കോടി രൂപ കൈപ്പറ്റിയെന്നാണ് കേസ്. കേസ് രജിസ്റ്റര്‍ ചെയ്ത കൊല്‍ക്കത്തയിലെ കോടതിയില്‍ കീഴടങ്ങി ജാമ്യം നേടണമെന്നും മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Tags: