മരുന്നുകളും സൗന്ദര്യ വര്‍ധക വസ്തുക്കളും ഓണ്‍ലൈനിലൂടെ വില്‍പ്പന നടത്താമെന്ന് കോടതി

മരുന്നുകളുടേയും സൗന്ദര്യ വര്‍ധക വസ്തുക്കളുടേയും ഓണ്‍ലൈന്‍ വില്‍പ്പന നിരോധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. ജസ്റ്റിസുമാരായ എം സത്യനാരായണന്‍, പി രാജമാണിക്യം എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഇതു സംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.

Update: 2019-01-03 07:53 GMT
ചെന്നൈ: മരുന്നുകളുടേയും സൗന്ദര്യ വര്‍ധക വസ്തുക്കളുടേയും ഓണ്‍ലൈന്‍ വില്‍പ്പന നിരോധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. ജസ്റ്റിസുമാരായ എം സത്യനാരായണന്‍, പി രാജമാണിക്യം എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഇതു സംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ബെഞ്ച് നേരത്തേ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സസ്‌പെന്റ് ചെയ്ത് താല്‍ക്കാലിക വിധിപുറപ്പെടുവിച്ചിരുന്നു.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ ജനുവരി 31ന് മുമ്പ് ഇ ഫാര്‍മസി ചട്ടങ്ങള്‍ വിളംബരപ്പെടുത്തണമെന്ന

സിംഗിള്‍ ബെഞ്ച് നിര്‍ദേശം ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിട്ടില്ല. നേരത്തേ, മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിരോധിച്ചു കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ജനുവരി ഒമ്പതുവരെ നീട്ടിയിരുന്നു.




Tags:    

Similar News