ബ്രഹ്മപുരം തീ അണയ്ക്കാന്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ പിടിച്ചെടുത്തു

Update: 2023-03-08 01:47 GMT

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീ അണയ്ക്കല്‍ വേഗത്തിലാക്കാന്‍ നടപടി. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ജില്ലാ ഭരണകൂടം പിടിച്ചെടുത്തു. ദുരന്തനിവാരണ നിയമപ്രകാരം കലക്ടറുടെ ഉത്തരവിലാണ് നടപടി. തീയും പുകയും പൂര്‍ണമായും കെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഇവ ഉപയോഗിക്കും. അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുളള മൊബൈല്‍ വാഹനവും എത്തിച്ചിട്ടുണ്ട്.

കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയിലെ എന്‍വയോണ്‍മെന്റല്‍ സയന്‍സ് വിഭാഗത്തില്‍ നിന്നുള്ള ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിങ് വാന്‍ ആണ് എത്തിയത്. അസിസ്റ്റന്റ് പ്രഫസര്‍ ഡോ. മഹേഷ് മോഹന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. പിഎച്ച്ഡി വിദ്യാര്‍ഥിയായ എന്‍ ജി വിഷ്ണു, എംഎസി വിദ്യാര്‍ഥിയായ ആല്‍ബിന്‍ ഷാജന്‍ എന്നിവരാണ് വാഹനത്തിലുള്ളത്. മൂന്ന് ദിവസം വായുവിന്റെ ഗുണനിലവാരം നിരീക്ഷിച്ച ശേഷം ഇതുസംബന്ധിച്ച റിപോര്‍ട്ട് നല്‍കും.

Tags:    

Similar News