എം വി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി

പി ജയരാജന്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ എം വി ജയരാജനെ തിരഞ്ഞെടുത്തത്.

Update: 2019-03-11 06:48 GMT

കണ്ണൂര്‍: എം വി ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ എം വി ജയരാജനെ തിരഞ്ഞെടുത്തത്. പുതുതായി ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയ പി ശശിക്ക് വടകര തിരഞ്ഞെടുപ്പിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുഭവ സമ്പത്തും ജനകീയ അടിത്തറയും ഉള്ളവരെ തിരികെയെത്തിക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നു. ലൈംഗികആരോപണ വിവാദത്തെത്തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട പി ശശിയെ കഴിഞ്ഞ ജൂലൈയിലാണ് പ്രാഥമിക അംഗത്വത്തിലേക്ക് തിരിച്ചെടുത്തത്. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുള്ള പി ശശിയെ ഐക്യകണ്‌ഠേനയാണ് ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്.




Tags: