തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളുടെ ചെലവ് കണക്ക് റിപോര്‍ട്ട് 30 നകം നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2022-07-24 00:55 GMT

തിരുവനന്തപുരം: 2020 ല്‍ നടന്ന തദ്ദേശ പൊതുതിരഞ്ഞെടുപ്പിലെ ചെലവ് കണക്ക് സമര്‍പ്പിക്കാതിരുന്നവരെ അയോഗ്യരാക്കുന്നതിനുള്ള കരട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ നല്‍കിയ വിശദീകരണവും ചെലവ് കണക്കും 30 നകം ലഭ്യമാക്കാന്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരോട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. 30 നുശേഷം ലഭിക്കുന്നവ പരിഗണിക്കുന്നതല്ലായെന്നും അറിയിച്ചു. കരട് ലിസ്റ്റ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ (https://www.sec. kerala.gov.in) ജൂലൈ അഞ്ചിന് പ്രസിദ്ധീകരിച്ചിരുന്നു.

ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 10 ദിവസത്തിനകം കണക്കോ കാരണമോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് നല്‍കാന്‍ അറിയിച്ചിരുന്നു. അതുപ്രകാരം ലഭിച്ചിട്ടുള്ള റിപോര്‍ട്ടുകളാണ് 30 നകം ലഭ്യമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവയുടെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ ജില്ലാ കലക്ടറാണ്. പഞ്ചായത്തുകള്‍ക്ക് ബ്ലോക്ക് പഞ്ചാ യത്ത് സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുമാണ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍.

Tags:    

Similar News