കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളും നിബന്ധനകളും പുറത്തുവിട്ടു

Update: 2021-07-26 14:00 GMT

കോഴിക്കോട്: കൊവിഡ് രോഗ വ്യാപനം തടയുന്നതിന് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 50ല്‍ കൂടുതലും നഗരസഭകളിലും ഗ്രാമ പഞ്ചായത്തുകളിലും 30 ല്‍ കൂടുതലും കൊവിഡ് കേസുകളുള്ള പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. 

കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 11,21,56,

അത്തോളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3, 7,11,12 കക്കോടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11, 13, കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7, കടലുണ്ടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4, കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2,19, നന്മണ്ട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17,3,6, ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 20.

കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്ന മറ്റു പ്രദേശങ്ങളെ പട്ടികയില്‍നിന്നും ഒഴിവാക്കിയതായും കലക്ടര്‍ അറിയിച്ചു.

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 13 സിവില്‍ സ്‌റ്റേഷന്‍ ഭാഗം 1 അസീസിയ

കോണ്‍വെന്റ് ഭാഗം 2 ഇഖ്‌റ ഹോസ്റ്റല്‍ (സിവില്‍ സ്‌റ്റേഷന് പിന്‍വശം)

ഭാഗം 3 കോട്ടുളി ചേമ്പ്ര പാലം മുതല്‍ മീസാലക്കുന്ന് റോഡ് വരെ കിഴക്ക്: മീസാലക്കുന്ന് പറമ്പത്ത് കാവ് റോഡ.് പടിഞ്ഞാറ്: കോട്ടുളി എം.എല്‍.എ റോഡ്, തെക്ക്: മീസാലക്കുന്ന് റോഡ്, വടക്ക്: കോട്ടുളി തണ്ണീര്‍തടം.

കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 60 പാളയം കിഴക്ക്: പുതിയറ ബൈപ്പാസ്, പടിഞ്ഞാറ്: ജയില്‍ റോഡിന് മുന്‍വശം, തെക്ക്: ചാലപ്പുറം ചെമ്പക ഹൌസിംഗ് കോളനി, വടക്ക്: പാളയം മാര്‍ക്കറ്റ് തളിക്ഷേത്രം ഭാഗം.

നിബന്ധനങ്ങള്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫിസുകള്‍, ആരോഗ്യവകുപ്പ്, പോലിസ്, ഹോംഗാര്‍ഡ്, ഫയര്‍ ആന്റ് റസ്‌ക്യൂ, എക്‌സൈസ്, റവന്യൂ ഡിവിഷണല്‍ ഓഫിസ്, താലൂക്ക് ഓഫിസ് വില്ലേജ് ഓഫിസ്, ട്രഷറി കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, പാല്‍ സംഭരണം വിതരണം, പാചകവാതകവിതരണം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുവിതരണവകുപ്പ്, എടിഎം, അക്ഷയ സെന്ററുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാം. ദുരന്തനിവാരണ പ്രവര്‍ത്തികള്‍ തടസ്സം കൂടാതെ നടത്തുന്നതിനായി ജില്ലാനിര്‍മ്മിതി കേന്ദ്ര, പൊതുമരാമത്ത് വകുപ്പ് , ഇറിഗേഷന്‍ വകുപ്പുകളെ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കി. ഈ വകുപ്പുകളിലെ ജീവനക്കാര്‍ പരിശോധനാ ഉദ്യോഗസ്ഥരെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്രാനുമതി വാങ്ങണം. നാഷണലൈസ്ഡ് ബാങ്കുകളും സഹകരണ ബാങ്കുകളും 10 മണി മുതല്‍ നാല് മണിവരെ അന്‍പത് ശതമാനമോ അതില്‍ കുറവോ ആളുകളെ വച്ച് പ്രവര്‍ത്തിപ്പിക്കാം. ഭക്ഷ്യഅവശ്യവസ്തുക്കളുടെ വില്‍പ്പനശാലകള്‍, ബേക്കറി ഉള്‍പ്പെടെയുള്ള കടകള്‍ രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ പാര്‍സലുകള്‍ വിതരണം ചെയ്യുന്ന സമയം രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയായിരിക്കും.

ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങള്‍ക്കും നിരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങള്‍ക്കും നിരോധനം ബാധകമല്ല. കണ്ടെയ്ന്‍മെന്റ് സോണിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. നാഷണല്‍ ഹൈവേ/സ്‌റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവര്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഒരിടത്തും വാഹനം നിര്‍ത്തരുത്. കണ്ടെയ്ന്‍മെന്റ് സോണില്‍ രാത്രി ഏഴ് മുതല്‍ രാവിലെ അഞ്ച് മണിവരെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചു. അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രകള്‍ക്ക് മാത്രമേ ഇളവുണ്ടായിരിക്കുകയുള്ളൂ. കണ്ടയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്ത് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചു. കണ്ടെയിന്‍മെന്റ് സോണില്‍ താമസിക്കുന്നവര്‍ക്ക് വാര്‍ഡിന് പുറത്ത് നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായി വരുന്ന പക്ഷം വാര്‍ഡ് ആര്‍ആര്‍ടി കളുടെ സഹായം തേടാം.

കണ്ടെയ്ന്‍മെന്റ് സോണിലെ പോലിസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലിസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കണ്ടെയ്ന്‍മെന്റ് സോണില്‍ തദ്ദേശസ്വയംഭരണ സ്ഥാപന ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തും. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2015 ലെ ദുരന്തനിവാരണനിയമം സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചും ഇന്‍ഡ്യന്‍ പീനല്‍ കോഡ് 188,269 വകുപ്പുകള്‍ പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ ഉത്തരവില്‍ അറിയിച്ചു.

Similar News