കൊല്ലം ആയൂരില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ച നിലയില്‍

Update: 2021-07-22 04:14 GMT

കൊല്ലം: കൊല്ലം ആയൂരില്‍ ലോറിഡ്രൈവര്‍ കുത്തേറ്റ് മരിച്ച നിലയില്‍. കുണ്ടറ കേരളപുരം സ്വദേശി അജയന്‍ പിള്ള(56) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ആയൂരിന് സമീപം അജയന്‍ പിള്ള ഓടിച്ചിരുന്ന ലോറിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

ലോറിയുടെ ഡ്രൈവര്‍ സീറ്റിന് പുറത്ത് രക്തംവീണ പാടുണ്ട്. അതുകൊണ്ട് തന്നെ പോലിസ് പ്രാഥമികായി തന്നെ ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.

മൃതദേഹം ആശുപത്രയിലേക്ക് മാറ്റിയിട്ടുണ്ട്.

Tags:    

Similar News