ലോകസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസുമായി സഖ്യമില്ലെന്നു എഎപി

Update: 2019-01-07 07:51 GMT

ന്യൂഡല്‍ഹി: വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി, കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കോണ്‍ഗ്രസിനും ബിജെപിക്കും വോട്ടു നല്‍കരുതെന്നും കെജരിവാള്‍ ജനങ്ങളോടാവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വോട്ടു ചെയ്യരുത്. കോണ്‍ഗ്രസിനു വോട്ടു ചെയ്യുന്നതിലൂടെ വോട്ടു ഭിന്നിക്കുകയും ഇത് മോദിക്ക് ഗുണകരമാവുകയും ചെയ്യും. അതിനാല്‍ വളരെ ശ്രദ്ധിച്ചു വേണം ഇത്തവണ ലോകസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെന്നും കെജരിവാള്‍ പറഞ്ഞു.

Tags: