നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കില്‍ തിരുവനന്തപുരം നഗരത്തില്‍ വീണ്ടും ലോക്ക് ഡൗണെന്ന് മേയര്‍

Update: 2020-09-28 08:43 GMT

തിരുവനന്തപുരം: നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കില്‍ തലസ്ഥാന നഗരത്തില്‍ വീണ്ടും ലോക്ക് ഡൗണ്‍ വേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മേയര്‍ കെ ശ്രീകുമാര്‍. രോഗികളുടെ എണ്ണം ഒരാഴ്ചക്കിടെ ആറായിരം കടന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി നഗരസഭ രംഗത്തെത്തിയത്.

സംസ്ഥാനത്ത് ആദ്യമായി ഒരു ദിവസം രോഗികളുടെ എണ്ണം ആയിരം കടന്നത് തിരുവനന്തപുരം ജില്ലയിലാണ്. ഒരാഴ്ചക്കിടെ 6,550 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് മരണങ്ങളില്‍ 30 ശതമാനവും തലസ്ഥാന ജില്ലയിലാണ്. ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നതോടെ ഭയമോ ജാഗ്രതയോ ഇല്ലാതെ ആളുകള്‍ പുറത്തിറങ്ങി പെരുമാറുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് മേയര്‍ പറഞ്ഞു.

Tags: