മദ്യനയം: ഡല്‍ഹിയില്‍ ആറ് നഗരങ്ങളില്‍ ഇ ഡി പരിശോധന തുടരുന്നു

Update: 2022-09-06 06:36 GMT

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഡല്‍ഹിയിലെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. സിസോദിസയുടെ വസതി ഒഴിവാക്കി ഡല്‍ഹിയില്‍ ആറിടങ്ങളിലും മറ്റ് മുപ്പതോളം കേന്ദ്രങ്ങളിലും പരിശോധന നടന്നു.

യുപിയിലെ ലഖ്‌നൗ, ഹരിയാനയിലെ ഗുരുഗ്രാം, ചണ്ഡീഗഡ്, മുംബൈ, ഹൈദരാബാദ്, തുടങ്ങിയ സ്ഥലങ്ങളില്‍ ഞങ്ങള്‍ റെയ്ഡ് നടത്തുന്നുണ്ട്. ഇന്ന് രാവിലെ ആരംഭിച്ച തിരച്ചില്‍ തുടരുകയാണ്- ഇ ഡി അറിയിച്ചു.

സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇ ഡിയുടെ റെയ്ഡ് നടക്കുന്നത്.

സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉപമുഖ്യമന്ത്രി സിസോദിയയാണ് ഒന്നാം പ്രതി. ഐപിസി 120-ബി അനുസരിച്ചാണ് കേസെടുത്തത്. ഐപിസി 477 എയും ചുമത്തിയിട്ടുണ്ട്. മദ്യവ്യവസായികള്‍ക്ക് 30 കോടി രൂപ കുറച്ചുകൊടുത്തും ഇന്ത്യന്‍ എക്‌സൈസ് നിയമത്തിന് എതിരാണ് ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയമെന്നുമാണ് സിബിഐയുടെ ആരോപണം.

Tags:    

Similar News