കശ്മീരിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കെതിരേ ആംനസ്റ്റി ക്യാമ്പയിന്‍

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ആഗസ്റ്റ് 5 നുശേഷം കശ്മീരില്‍ വാര്‍ത്താവിനിമയസംവിധാനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണെന്നും ലോകവുമായി കശ്മീരിജനതയുടെ ബന്ധം വിച്ഛേദിച്ചിരിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

Update: 2019-10-28 16:54 GMT

ശ്രീനഗര്‍: കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനു ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രചാരണക്യാമ്പയിന്‍ ആരംഭിച്ചു. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ആഗസ്റ്റ് 5 നുശേഷം കശ്മീരില്‍ വാര്‍ത്താവിനിമയസംവിധാനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണെന്നും ലോകവുമായി കശ്മീരിജനതയുടെ ബന്ധം വിച്ഛേദിച്ചിരിക്കുകയാണെന്നും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയില്‍ പറയുന്നു.

'' വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ റദ്ദാക്കി ലോകവുമായി ഇടപെടാനുളള കശ്മീരികളുടെ സ്വതന്ത്ര്യം കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കിയിരിക്കുകയാണ്. കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങളിലൂടെ ജനങ്ങളുടെ ചലനസ്വാന്ത്ര്യത്തെ നിഷേധിച്ചിരിക്കുകയുമാണ്''- സര്‍ക്കാര്‍ നടപടിക്കെതിരേ ശബ്ദമുയര്‍ത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്.

''കശ്മീരില്‍ റെയ്ഡുകളും അറസ്റ്റുകളും സംഘര്‍ഷങ്ങളും വര്‍ധിക്കുകയാണ്. ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവരുടെ ജോലി ശരിയായി ചെയ്യാനാവുന്നില്ല. അവിടെ സംഭവിക്കുന്നത് എന്താണെന്ന് ഊഹിക്കാനേ കഴിയുന്നുള്ളൂ'' പ്രസ്താവന തുടരുന്നു. ഒരൊറ്റ ബുള്ളറ്റ് പോലും തൊടുക്കാതെ കശ്മീര്‍ ശാന്തമായിരിക്കുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അവകാശപ്പെടുകയാണെന്നും ഇതിനകം ഏഴ് മനുഷ്യജീവനകുകള്‍ പൊലിഞ്ഞുകഴിഞ്ഞുവെന്ന കാര്യം അദ്ദേഹം കണ്ടില്ലെന്ന് നടിക്കുകയാണും പ്രസ്താവന കുറ്റപ്പെടുത്തുന്നു.

''മാധ്യമപ്രവര്‍ത്തകര്‍ താഴെത്തലത്തില്‍ സംഭവിക്കുന്നതെന്താണെന്ന് പറയാന്‍ ശ്രിമിക്കുന്നുണ്ട്. കശ്മീരി ജനത കൂട്ടിലടക്കപ്പെട്ടിരിക്കുകയാണ്. അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിവര്‍ത്തിക്കാനാവുന്നില്ല. ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ഇല്ല, പലര്‍ക്കും അവരുടെ കുടുംബാഗങ്ങളുമായി സംസാരിക്കാനാവുന്നില്ല. ആരോഗ്യസംവിധാനങ്ങളുമില്ല. കശ്മീരികള്‍ക്ക് സംസാരിക്കാനാവുന്നില്ല. ജനങ്ങള്‍ കശ്മീരികള്‍ക്കു വേണ്ടി സംസാരിക്കണം. അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ കശ്മീരികളെ അനുവദിക്കണം.'' എന്നു പറഞ്ഞാണ് പ്രസ്താവന അവസാനിപ്പിച്ചിരിക്കുന്നത്.  

Tags:    

Similar News