നേതൃപദവി ചര്‍ച്ച: കെ സുധാകരന്‍ ഡല്‍ഹിയിലേക്ക്

Update: 2021-01-20 06:22 GMT

തിരുവനന്തപുരം: നേതൃപദവി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെ. സുധാകരനോട് ഡല്‍ഹിയില്‍ എത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷ പദവി ഒഴിയാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്നദ്ധത അറിയിച്ചതായാണ് സൂചന. കെ. സുധാകരന്‍ കെപിസിസി താല്‍കാലിക അധ്യക്ഷനായേക്കുമെന്ന് ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. ഏത് പദവിയും ഏറ്റെടുക്കാന്‍ തയാറാണെന്നാണ് കെ. സുധാകരന്റെ നിലപാട്.


മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തെരഞ്ഞടുപ്പില്‍ കല്‍പറ്റയില്‍ നിന്ന് മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്നലെ ഡല്‍ഹിയില്‍ ഹൈകമാന്‍ഡ് കേരള നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കു ശേഷം വാര്‍ത്ത വന്നിരുന്നു.




Tags: