ലക്ഷദ്വീപിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് എംപിമാര്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധിച്ചു

Update: 2021-06-02 10:52 GMT

തിരുവനന്തപുരം: ലക്ഷദ്വീപിനെ സംരക്ഷിക്കുക, അഡ്മിനിസ്‌ട്രേറ്ററെ കേന്ദ്ര സര്‍ക്കാര്‍ തിരികെ വിളിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി രാജ്ഭവന് മുന്നില്‍ എല്‍ഡിഎഫ് എംപിമാര്‍ പ്രതിഷേധിച്ചു. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, എഎം ആരിഫ്, ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, ബിനോയ് വിശ്വം, എംവി ശ്രേയാംസ് കുമാര്‍, തോമസ് ചാഴിക്കാടന്‍ തുടങ്ങിയ എംപിമാരാണ് രാജ്ഭവന് മുന്നില്‍ നടന്ന സമരം നടത്തിയത്.

Tags: