കൊൽക്കത്ത കൂട്ടബലാൽസംഗം പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് പോലിസ്

Update: 2025-06-30 10:18 GMT

കൊൽക്കത്ത: കൊൽക്കത്തയിലെ നിയമ വിദ്യാർഥിനിയുടെ കൂട്ടബലാൽസംഗം മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് പോലിസ്. പ്രതികളായ മൂവരും ഇരയെ ഏറെക്കാലമായി ലക്ഷ്യം വച്ചിരുന്നെന്നും പോലിസ് വ്യക്തമാക്കി.

കേസിൽ അറസ്റ്റിലായ മൻമോഹജ് മിശ്ര, പ്രതിം മുഖർജി, സായിദ് അഹമ്മദ് എന്നിവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും നേരത്തെയും സമാനമായ രീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നെന്നും പോലിസ് വ്യക്തമാക്കി. സംഭവത്തിൽ അറസ്റ്റിലായ നാലാം പ്രതി കോളജിലെ സുരക്ഷാ ജീവനക്കാരനാണ്.

ജൂൺ 25 ന് രാത്രിയിലാണ് ലോ കോളജ് വിദ്യാർഥിനി ബലാൽസംഗത്തിനിരയായത്. മുഖ്യപ്രതിയുടെ വിവാഹാഭ്യർഥന നിരസിച്ചതാണ് സംഭവത്തിനു കാരണമെന്ന് അതിജീവിത മൊഴി നൽകിയിരുന്നു. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലിസ് പ്രതികളെ പിടികൂടുകയായിരുന്നു.

Tags: