ചുമട്ടുതൊഴിലാളികളുടെ മക്കള്‍ക്കുള്ള ലാപ്‌ടോപ്പ്; പഠനോപകരണ വിതരണത്തിന് തുടക്കമായി

Update: 2022-07-09 00:42 GMT

തിരുവനന്തപുരം: ചുമട്ടുതൊഴിലാളികളുടെ മക്കള്‍ക്കുള്ള ലാപ്‌ടോപ്പ്, പഠനോപകരണ വിതരണത്തിന് തുടക്കമായി. സര്‍ക്കാര്‍ മെഡിക്കല്‍/ എന്‍ജിനീയറിങ് കോളേജുകളില്‍ 2018-19, 2019-20, 2020-21, 2021-22 അധ്യയന വര്‍ഷങ്ങളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടിയ പഠന മികവുള്ള വദ്യാര്‍ഥികള്‍ക്കാണു ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തത്. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു പഠനോപകരണങ്ങളും നല്‍കും.

സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന പദ്ധതിയിലൂടെ സംസ്ഥാനതലത്തില്‍ ഒരു കോടിയോളം രൂപ ചെലവഴിച്ച് ഏഴായിരത്തോളം കുട്ടികള്‍ക്കു പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. നിലവിലെ തൊഴില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചു ചുമട്ടുതൊഴിലാളി മേഖലയില്‍ പരിഷ്‌കരണം നടപ്പാക്കണമെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.

കൊവിഡ് കാലത്ത് വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ രാജ്യത്തിനുതന്നെ മാതൃകയാണ്. ഇതിനായി വിദ്യാര്‍ഥികള്‍ക്കു പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. എളമരം കരിം എംപി, ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ ആര്‍ രാമചന്ദ്രന്‍, ചീഫ് എക്‌സിക്യൂട്ടീവ് കെ ശ്രീലാല്‍, ആര്‍ ചന്ദ്രശേഖരന്‍, വിജയമ്മ, എന്‍ സുന്ദരന്‍പിള്ള, ബോര്‍ഡ് അംഗങ്ങള്‍, ജീവനക്കാര്‍, തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News